കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് എതിർവശത്ത് ഡോ ശശി തരൂർ എം പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉൽഘാടനം ജനകീയമായി നടത്തി. കോൺഗ്രസ് ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് എം എസ് നസീർ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉൽഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കർണ്ണൻ, സ്നേഹപ്രസാദ്, തിരുവല്ലം ബാബു, ഐ രഞ്ജിനി,ഉദയൻ വെള്ളാർ അഡ്വ എ ജെ അഹമ്മദ് കബീർ, രാജേന്ദ്രൻ, റുബി,വിഷ്ണു പാച്ചല്ലൂർ, ജയേന്ദ്രൻ, പ്രസന്നൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
