കണ്ണൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്വ ബസ് ആണ് അപകടപ്പെട്ടത്.ഇന്ന് വൈകീട്ട് 6.10 ന് ആണ് അപകടം ഉണ്ടായത്.തരൂർ ജുമാ മസ്ജിദിന് സമീപം സ്കൂട്ടറിനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത പറമ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു.റോഡിൽ നിന്ന് അഞ്ചടിയിലേറെ ഉയരമുള്ള സ്ഥലത്തേക്കാണ് ബസ് അതിവേഗത്തിൽ നിയന്ത്രണം തെറ്റിക്കയറിയത്. ഇതിനിടെ കണ്ണൂർ ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്നു കാർ ബസിനടിയിൽപ്പെട്ടു.
മട്ടന്നൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം;നിരവധിപേർക്ക് പരിക്ക്
