കൊൽകത്ത: സമൂഹത്തിൽ വ്യത്യസ്ത കഴിവുകളുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ കഴിവ് തെളിക്കാൻ വേൾഡ് ടാലൻ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. യൂണിവേഴ്സൽ റിക്കാർഡ് ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്. കൽക്കത്ത ഫെയർ ഫീൽഡ് മാരിയറ്റ് ഹോട്ടലിൽ ഡിസംബർ 12 ന് സംഘടിപ്പിച്ചചടങ്ങിൽ വ്യക്തികളെയും സ്ഥാപനങളെയും പ്രശസ്തിപത്രം നൽകി ആദരിച്ചു. ലോക പ്രശസ്ത ആർക്കിടെക്റ്റ് ഏറണാകുളം സ്വദേശി പി. ആർ. ജൂഡ്സൺ പേഴ്സൺ ഓഫ് ദ ഇയർ അവാർഡ് കരസ്ഥമാക്കി. തത്സമയം രണ്ട് മണിക്കൂർ കൊണ്ട് തലതിരിച്ച് ഒരു സിറ്റി വരച്ച് കാണികളെ അമ്പരിപ്പിച്ചു. വിദ്യാഭ്യാസ രംഗത്തെ മികവിന് കുട്ടിക്കാനം മരിയൻ കോളജും ഹോട്ടൽ മാനേജ്മെൻ്റ് കോളജായി തൃശൂർ പൊങ്ങം നൈപുണ്യ കോളജും ആരോഗ്യ മേഖലയിലെ മികവിന് കാഞ്ഞിരപള്ളി മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഇനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടപഞ്ചാബ്,മഹാരാഷ്ട്ര ,അസാം ഡൽഹി, വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ സംസ്ഥാനങ്ങളിലുള്ളവരെ കൂടാതെഗിന്നസ് ജേതാവായ അമൃത് ബിർ സിങ്ങ് പഞ്ചാബ്, എറണാകുളം അബാ അക്കാഡമിയിലെ യദു ദേവ്, മുഹമ്മദ് ഫഹദ്, ഷെയിൻ സാവിയോ എന്നിവരുടെ ത്രസിപ്പിക്കുന്ന പ്രകടനം സദസിനെ ആകർഷിച്ചു. പ്രശ്സ്ത കലാകാരി തൃതിക പാലിൻ്റെ തത്സമയ ചിത്രരചനയും, ഗിന്നസ് ഡേവിഡ് പയ്യന്നൂരിൻ്റെ ബ്രോഷർ പ്രദർശനവും ബനാനി അധികാരിയും സംഘവുംഅവതരിപ്പിച്ചബംഗാളിൻ്റെ തനത് നൃത്തരൂപവും തെയ്ക്വാൻഡോ അവതരിപ്പിച്ച അസാർ ഖാൻ്റെ സംഘവും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. തദവസരത്തിൽമദൻ മിത്ര, എം.എൽ.എമുൻ കാബിനറ്റ് മന്ത്രി, ചെയർമാൻ വെസ്റ്റ് ബംഗാൾ ട്രാൻസ്പോർട്ട് കോപറേഷൻ,തരുൺ സാഹ,ചെയർമാൻ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ, തൻമോയ് ഘോഷ്ചെയർമാൻ , ജനറൽ സെക്രട്ടറി എ.ഐ.ടി.സി അജോയ് ഘോഷ്ഒ.എസ്.ടി, ഉപഭോക്തൃകാര്യങ്ങൾ,ബിശ്വജിത്ത് പ്രസാദ്കൗൺസിലർ,ഋതോബ്രത ഭട്ടാചാര്യ വാർത്താ അവതാരകൻ,പ്രബീർ ദാസ്ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ താരം,കോഹിനൂർ മജുംദർടിഎംസിപി സംസ്ഥാന വൈസ് പ്രസിഡൻ്റ് , യു.എൻ. ഐ. ജി.ഒ പ്രസിഡൻ്റ് ഫ്രൊ. ഡോ. ജസ്ബിർ സിംഗ് യു.എസ്.എ,യു.ആർ.എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
വേൾഡ് ടാലൻ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
