കോഴിക്കോട്:തളി മഹാദേവ ക്ഷേത്രത്തിൻ്റെ കുളവും പരിസരവും വൃത്തിയാക്കി മാലിന്യവും കാളുകളും നിറഞ്ഞ കുളം ഹനുമാൻ സേനയുടെ നൂറോളം വരുന്ന സന്നദ്ധ ഭടൻമാർ ചേർന്ന് വൃത്തിയാക്കിഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ.എം ഭക്ത വത്സലൻ പരിപാടി ഉദ്ഘാടനം ചെയ്തുപൈതൃക ക്ഷേത്ര നഗരിയായ തളി ക്ഷേത്ര പരിസരം വൃത്തിയായ് സൂക്ഷിക്കുവാനും സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞുനൂറോളം പ്രവർത്തകർ പങ്കെടുത്ത ശ്രമധാനം രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറു മണിവരെ നീണ്ടുനിന്നുസജയ് നിസരി, വായുപുത്രൻ, ഓച്ചോളി കൃഷ്ണൻ, പുരുഷുമാസ്റ്റർ, ശോഭ ,രാധ ബേപ്പൂർ, ഗോപാല കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി ധനേഷ് ജയിൽ റോഡ് സ്വാഗതവും സുജിത്ത് നരിക്കുനി നന്ദിയും പറഞ്ഞു.
തളി ക്ഷേത്ര കുളം മാലിന്യ മുക്തമാക്കി ഹനുമാൻ സേന
