വാട്സ്ആപ്പ്, ടെലിഗ്രാം അടക്കമുള്ള മെസേജിങ് ആപ്പുകൾക്ക് സിം കാർഡ് നിർബന്ധമാക്കുന്നു

വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള ഓവർ-ദി-ടോപ്പ് (OTT) മെസേജിങ് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ മൊബൈൽ ഫോണിൽ സിം കാർഡ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT).രാജ്യസുരക്ഷ ഉറപ്പാക്കുക, തട്ടിപ്പുകൾ തടയുക, നിയമം ലംഘിക്കുന്നവരെ എളുപ്പത്തിൽ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ സുപ്രധാന നീക്കം.നിലവിൽ, പല മെസേജിങ് പ്ലാറ്റ്‌ഫോമുകളും ഫോൺ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നുണ്ടെങ്കിലും, ആ ആപ്പ് ഉപയോഗിക്കുന്ന ഉപകരണത്തിൽ അതേ സിം കാർഡ് സജീവമായി വേണമെന്ന് നിർബന്ധമില്ല. ഇതിലൂടെ വിദേശ സിമ്മുകളോ വെർച്വൽ നമ്പറുകളോ ഉപയോഗിച്ച് രാജ്യത്തിനകത്ത് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്താൻ സാധ്യതയുണ്ട്.പുതിയ നിർദ്ദേശം നടപ്പിലാകുന്നതോടെ, ഒരു ഉപയോക്താവ് ഒരു നിശ്ചിത നമ്പറിൽ വാട്സ്ആപ്പ് അല്ലെങ്കിൽ ടെലിഗ്രാം അക്കൗണ്ട് ഉപയോഗിക്കുമ്പോൾ, ആ സിം കാർഡ് ആ ഫോണിൽ തന്നെ ഉണ്ടെന്ന് ആപ്ലിക്കേഷനുകൾക്ക് ഉറപ്പാക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *