ദോഹ: ഹൃദയാഘാതം മൂലം ഖത്തറിൽ തൃശൂർ സ്വദേശി നിര്യാതനായി.തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് കണ്ണോത്ത് ചുരിയാണി വീട്ടിൽ പരേതനായ ശങ്കരൻ മകൻ മണികണ്ഠൻ (53) ആണ് മരിച്ചത്. ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സ്ഥാപനത്തിൽ ഡ്രൈവർ ആയിരുന്നു മണികണ്ഠൻ.മാതാവ് : കുഞ്ഞിക്കാളി, ഭാര്യ : അംബിക, മക്കൾ : ആവണി, അമൽ കൃഷ്ണ.ഇരുവരും വിദ്യാർത്ഥികളാണ്.നടപടി ക്രമങ്ങൾ പൂർത്തിയായതായും മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതാണെന്നും കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഹൃദയാഘാതം;തൃശൂർ വെങ്കിടങ്ങ് സ്വദേശി ഖത്തറിൽ നിര്യാതനായി
