നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതിയുടെ വിധി ഡിസംബർ 8 ന്. കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കുകയും വിചാരണ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. കോടതി പ്രോസിക്യൂഷനോട് ചില സംശയങ്ങൾ നേരത്തെ ചോദിച്ചിരുന്നു. അതിന് മറുപടി ലഭിച്ചതിന് പിന്നാലെയാണ് കേസിൽ വിധി പറയാൻ ഡിസംബർ എട്ടിലേക്ക് മാറ്റിയിരക്കുന്നത്. 2017 ലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്.7 വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപിക്കുന്നതിലേക്കെത്തിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി.കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.
നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതിയുടെ വിധി ഡിസംബർ 8 ന്
