ചെത്ത്ലത്ത്: 34ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൽ മിന്നുന്ന പ്രകടനംകാഴ്ച വെച്ച് ബാഡ്മിന്റണിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തിയ എപിജെ അബ്ദുൽ കലാം ഗവ. സിനിയർ സെക്കന്ററി സ്കൂൾ കായിക താരങ്ങൾക്ക് നവംബർ 22 ന് സ്നേഹോഷ്മളമായ വരവേൽപ് നൽകി. പ്രിൻസിപ്പൾ, അധ്യാപകർ, പിടി എ അംഗങ്ങൾ വിദ്യാർത്ഥികൾ,റീജിയണൽ സ്പോർട്ട് സ് കൗൺസിൽ,മാസാ ക്ലബ്ബ്,നാട്ടുകാർ മുതലായവർ ചേർന്ന് കായിക പ്രതിഭകളെ ജട്ടിയിൽ വെച്ച് സ്വീകരിച്ചു. ഹാരമണിയിച്ചും ബൊക്കെ നൽകിയും ബണ്ടിയ നൃത്തത്തിന്റെ അകമ്പടിയോടെയും സ്വീകരണ പന്തലിലെത്തിച്ച അവരെ അഭിനന്ദിച്ച് നിരവധി പേർ സംസാരിച്ചു.ഗെയിംസിൽ 5-ാം സ്ഥാനമാണ് ചെത്ത്ലത്ത് ദ്വീപിന്. ഇവിടെ ഒരു ഇൻഡോർ സ്റ്റേഡിയം ലഭിച്ചത് ബാഡ്മിന്റൺ കളിക്കാർക്ക് ഏറെ ഉപകാരമായി. ഇക്കഴിഞ്ഞ ദ്വീപ് തല മത്സരത്തിലും ചെത്ത്ലത്ത് ടീം റണ്ണറപ്പായിരുന്നു.
ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ജേതാക്കൾക്ക് ഉഷ്മള വരവേൽപ്
