എൽ.എച്ച് 66 പെരുമ്പടന്ന ജനകീയ വികസന സംരക്ഷണ സമിതിയുടെ പ്രചരണ സമരത്തിൻ്റെ 300 -ാം ദിവസത്തിൻ്റെ ഉത്ഘാടനം ശ്രീ സി.ആർ നീലകണ്ഠൻ നിർവ്വഹിച്ചു. അശാസ്ത്രീയ നിർമ്മാണത്തിനെതിരെ നടക്കുന്ന ഈ സമരം സഹനത്തിൻ്റെ പ്രകടനമാണെന്നും ഇത് ഈ നാടിൻ്റെ വികസനത്തിന് വഴി തെളിയിക്കും എന്നും ചൂണ്ടികാട്ടി , പ്രതിഷേധാത്മക തിരിതെളിയിക്കൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീ.സി.ആർ നീലകണ്ഠൻ നിർവ്വഹിച്ചു. ബോബൻ വി.എസ് അദ്ധ്യക്ഷത വഹിച്ചു. ഉദയഭാനു പി.എസ് , ജി ഗണേശൻ സുധീഷ് തോപ്പിൽ ,ടോമി ചന്ദനപ്പറമ്പിൽ ,ജോജോ മനയ്ക്കൽ കെ.കെ അബദുള്ള കുരിയച്ചൻ വടക്കേക്കര, കെ.വി. രാധാകൃഷ്ണൻ സോമൻ കെടാമംഗലം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *