കോവളം :അമ്പലത്തറ കുമരിചന്തക്ക് സമീപം ഉള്ള നൂറാണി ആയുർവേദ ആശുപത്രിക്ക് സമീപം മാലിന്യം കുന്നുകൂടി പുഴുവരിക്കുന്നതായി പരാതി. സ്കൂൾ കുട്ടികൾ അടക്കം നിരവധിപേർ സഞ്ചരിക്കുന്ന റോഡിന് സമീപം ആണ് മാലിന്യം നീക്കം ചെയ്യാതെ കുന്നുകുടി പുഴുവരിച്ചു ദുർഗന്ധം വമിക്കുന്നത്. ഇത് പലതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതായി പരാതി ഉണ്ട്. ഇതിന് സമീപത്താണ് മത്സ്യ മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഇവിടെ കുന്നു കുടിയ മാലിന്യം നഗര സഭ ഉദ്യോഗസ്ഥർ നീക്കം ചൈയ്യുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
നൂറാണി ആയുർവേദ ആശുപത്രിക്ക് സമീപം മാലിന്യം കുന്നുകൂടി പുഴുവരിക്കുന്നതായി പരാതി
