രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന കത്ത് എഴുതി 272 മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും

വോട്ട് കൊള്ള ആരോപണം രാഹുൽ ഗാന്ധിയെ വിമർശിച്ചു തുറന്ന കത്ത്. 272 പ്രമുഖരാണ് രാഹുലിനെ വിമർശിച്ച തുറന്ന കത്തിൽ ഒപ്പുവെച്ചത്. 16 ജഡ്ജിമാരും, 14 അംബാസഡർമാരും, 133 വിമുക്തഭടന്മാരും കത്തിൽ ഒപ്പു വച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുലിന്റെ വിമർശനത്തെ അപലപിച്ചാണ് കത്ത്.എസ്‌ഐആര്‍ പ്രക്രിയയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിനിടയിലാണ് ഈ സംഭവം. ഇന്ത്യയുടെ ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല, മറിച്ച്‌ അതിന്റെ അടിസ്ഥാന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിഷലിപ്തമായ ആരോപണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വേലിയേറ്റത്തിലൂടെയാണ് ആക്രമിക്കപ്പെടുന്നതെന്ന് സിവില്‍ സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരായ ഞങ്ങള്‍ ഞങ്ങളുടെ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുന്നുവെന്ന് ‘ദേശീയ ഭരണഘടനാ അധികാരികള്‍ക്കെതിരായ ആക്രമണം’ എന്ന തലക്കെട്ടോടെ എഴുതിയ കത്തില്‍ ഓപ്പവച്ചവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *