കോവളം :തിരുവല്ലം ബി എൻ വി സ്കൂളിന്റെ 75ആം വാർഷികത്തിന്റെ ഭാഗമായി നടന്നു വന്നിരുന്ന ബിഎൻവിയത്തോടനുബന്ധിച്ചു ബി എൻ വി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയുക്ത വാർഷികം വിസ്മയരാവ് സംഘടിപ്പിച്ചു. ബി എൻ വി &വി എച് എസ് എസ് പി ടി എ പ്രസിഡന്റ്‌ ആതിര പി യുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിക്ഷ ഭവൻ ജോയിന്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ ഉൽഘാടനം ചെയ്തു. വിസ്മയ രാവിന്റെ ഉൽഘാടനം ചലച്ചിത്ര ടി വി താരം അപ്സര നിർവഹിച്ചു.ബി എൻ വി ട്രസ്റ്റ്‌ ചെയർപേഴ്സൺ എം ഈശ്വരി അമ്മ ടീച്ചർ ചടങ്ങിൽ സന്നിഹിതയായിരുന്നു. ബി എൻ വി സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ എ സുരേഷ് ഉപഹാര സമർപ്പണം നടത്തി. തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസർ വി രാജേഷ് ബാബു, ബി എൻ വി വി എച് എസ് എസ് ഫോർ ഗേൾസ് പി ടി എ പ്രസിഡന്റ്‌ റഹിമ ബി, ബി എൻ വി വി &എച് എസ് എസ്, സ്കൂൾ ചെയർപേഴ്സൺ മാസ്റ്റർ അഭിജിത്, ബി എൻ വി വി എച് എസ് എസ് ഫോർ ഗേൾസ് സ്കൂൾ ചെയർപേഴ്സൺ കുമാരി ശ്രീതു എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബി എൻ വി വി &എച് എസ് എസ് പ്രിൻസിപ്പാൾ സജിനി ആർ സ്വാഗതവും ബി എൻ വി വി എച് എസ് എസ് ഫോർ ഗേൾസ് വൈസ് പ്രിൻസിപ്പാൾ കുമാരി രശ്മി ആർ കൃതജ്ഞതയും പറഞ്ഞു. ചടങ്ങിൽ വിവിധ പരിക്ഷകളിലും മത്സരങ്ങളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിച്ചു. ബിഎൻവിയം സമാപന സമ്മേളനം പദ്മവിഭുഷൺ അടൂർ ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *