എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. ചീഫ് സെക്രട്ടറിയാണ് സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്ഐആര്‍ നടപടികൾ നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. എസ്ഐആറിനെതിരെ മുസ്ലിംലീഗും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.എസ്ഐആർ നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ സുപ്രീംകോടതിയാണ് പരിഗണിക്കുന്നതെന്നും സുപ്രിംകോടതിയെ സമീപിക്കാനും നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനസർക്കാർ ഇപ്പോൾ സുപ്രീംകോടതിയിൽ എത്തിയത്.
എസ്ഐആർ നടപടികൾ നിർത്തിവെയ്ക്കണം എന്ന് ആവിശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ
