- 98ഗ്രാം എം.ഡി.എം.എയും, 5 ഗ്രാം ഉണക്ക കഞ്ചാവും 2.970 ഗ്രാം ഹാഷിഷ്ഓയിലുമായി യുവാവും യുവതിയുo അറസ്റ്റിൽ. പീരുമേട് :
പീരുമേട് എക്സൈസ് റെയിഞ്ച് ഒഫീസും സർക്കിൾ ഓഫീസും സംയുക്തമായി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ വാഗമൺ -കോലാഹലമേട് വച്ച് KL 85 A 6727 കറിൽ നിന്നും MDMA, ഹാഷിഷ് ഓയിൽ, ഉണക്ക ഗഞ്ചാവ് എന്നിവ കണ്ടെടുത്തു.
കോഴിക്കോട് ചെറുവണ്ണൂർ വില്ലേജിൽ റഹിമാൻ ബസാർ കരയിൽ ഫവാസ് മകൻ മുഹമ്മദ് ഫവാസ്[32] കോഴിക്കോട് കരുവൻന്തുരുത്തി വില്ലേജിൽ ചേനപറമ്പ് കരയിൽ സ്നേഹസൗധം വീട്ടിൽ വിജയൻ മകൾ ശ്രാവൺതാര എന്നിവരെ അറസ്റ്റ് ചെയ്ത. ഈ മാസം
11-ന് ആലപ്പുഴ അരൂരിൽ നിന്നും 430 ഗ്രാം MDMA യുമായി അറസ്റ്റിലായ ശ്രീമോന്റെ ഭാര്യയും, സുഹൃത്തും ആണ് ഇവർ. കേരളത്തിൽ മുഴുവൻ മാരക മയക്ക്മരുന്ന് വിതരണം ചെയ്യുന്ന വൻ ലോബിയുടെ കണ്ണികളാണിവർ. ഇവരുടെ പക്കൽ നിന്നും 47.985 ഗ്രാം MDMA യും 5 ഗ്രാം ഉണക്ക ഗഞ്ചാവും കൂടാതെ ഇവർ താമസിച്ചിരുന്ന വാഗമൺ -വാഗനാക്ഷത്ര സൂട്ട് ഹോട്ടലിൽ നിന്നും 2.065 ഗ്രാം MDMA, 2.970 ഹാഷിഷ് ഓയിലും, കണ്ടെടുത്തു.
കൂടാതെ 375000 രൂപയും ഇവരുടെ പക്കൽ നിന്നും പിടി കൂടി.
റെയ്ഡിൽ പീരുമേട് എക്സ്സൈസ് സർക്കിൾ നിതിൻ. എ കുഞ്ഞുമോൻ, പ്രിവന്റീവ് ഓഫീസർ അൻസാർ, അസി.എക്സൈസ് ഇൻസ്പെക്ടർ ജോബി . പി ചാക്കോ,പീരുമേട് എക്സൈസ് റെയിഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ മാരായ രാമകൃഷ്ണൻ , മണികണ്ഠൻ.ആർ,പ്രിവന്റീവ് ഓഫീസർ ജയരാജ് എൻ.സി, വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു കെ. തങ്കപ്പൻ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ രാജ്കുമാർ ബി എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
വാഗമണിൽ വൻ മയക്ക്മരുന്ന് വേട്ട
