ദോഹ: ഖത്തറിലെ കോളേജ് അലുംനികളുടെ സംഘടനയായ കോൺഫഡറേഷൻ ഓഫ് കോളേജ് അലുംനി കേരള – കാക് ഖത്തർ സംഘടിപ്പിച്ച ഇന്റർ കോളേജിയറ്റ് കലോത്സവമായ വർണ്ണക്കാഴ്ചകൾ വർണാഭമായ പരിപാടികളോടെ സമാപിച്ചു. 14 കോളേജ് അലുംമ്‌നികളിൽ നിന്നും നാല് ദിവസങ്ങളിലായി ഏകദേശം 1000 ഇൽ അധികം കലാകാരന്മാർ വ്യക്തിഗത-സംഘ ഇനങ്ങളിൽ മാറ്റുരച്ചു. 200 പോയിന്റു നേടി തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഖത്തർ അലുമിനി (പാഖ് ഖത്തർ) ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായി നാല് തവണ ചാമ്പ്യന്മാരായ കായംകുളം എം എസ്എം കോളേജിനേ മറികടന്നാണ് പി എസ് എം ഓ കോളേജ് ചാമ്പ്യൻമാരായത്.175 പോയിന്റുമായി എം എസ് എം കോളേജ് അലുംനി രണ്ടാം സ്ഥാനത്തും,105 പോയിന്റ് നേടി എസ് എൻ കോളേജ് നാട്ടിക അലുംനി മൂന്നാം സ്ഥാനവും നേടി.ഹാമിൽട്ടൻ സ്കൂളിൽ സംഘടിപ്പിച്ച സമാപന സമ്മേളനം ചലച്ചിത്ര താരം ഐശ്വര്യ രാജീവ് ഉദ്‌ഘാടനം ചെയ്തു. ചലച്ചിത്രതാരം ഹരിപ്രശാന്ത് വർമ്മ ചടങ്ങിൽ മുഖ്യാതിഥിയായി. ചടങ്ങിന് കാക് പ്രസിഡന്റ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.കാക് ജനറൽ സെക്രട്ടറി സിറാജുദ്ധീൻ ഇബ്രാഹിം രാവുത്തർ സ്വാഗതവും ട്രഷറർ ഗഫൂർ കാലിക്കറ്റ് നന്ദിയും പറഞ്ഞു.52 വ്യക്തിഗത ഇങ്ങളിലും 13 ഗ്രൂപ്പ് ഇനങ്ങളിലുമായി 1000 ത്തിൽ അധികം പ്രതിഭകൾ മാ റ്റുരച്ച ഫെസ്റ്റിൽ 18 പോയിന്റ് നേടി സബ് ജൂനിയർ വിഭാഗത്തിൽ സാമോറിൻസ് ഗുരുവായൂരപ്പൻ കോളേജിലെ ആദ്യ അമിത് 18 പോയിന്റ് നേടി കുരുന്നു പ്രതിഭയായി. ജൂനിയർ വിഭാഗത്തിൽ എസ് എൻ കോളേജ് നാട്ടികയിലെ മിൻഹാ യാസർ ബാല പ്രതിഭയായും ഇന്ററിമീഡിയേറ്റ് വിഭാഗത്തിൽ പി എസ് എം ഓ കോളേജിലെ മെഹ്ജബിൻ യുവ പ്രതിഭയായും സീനിയർ വിഭാഗത്തിൽ ഐ സി എ അലുംനി മുഹമ്മദ് റാഫിയെ കലാപ്രതിഭയായും തെരഞ്ഞെടുത്തു.വയനാട് ദുരന്തം ആസ്പതമാക്കി നിർമിച്ച സ്‌ക്രിപ്റ്റ് അവതരിപ്പിച്ചു ഒന്നാം സ്ഥാനം നേടിയ എം എസ് എം കോളേജിലെ റിയാസ് റഷീദ് മികച്ച നടനായും അതെ കോളേജിലെ ജയശ്രി സുരേഷ് മികച്ച നടിയായും തെരഞ്ഞെടുത്തു.വിവിധ കോളേജ് അലുംനിപ്രസിഡന്റുമാർ, മുഖ്യാതിഥികൾ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നാല് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ഐ സി സി പ്രസിഡന്റ് മണികണ്ഠൻ, ഐ സി സി ജന സെക്രട്ടറി അബ്രഹാം ജോസഫ്,,സുബൈർ പാണ്ഡവത്ത്, മുഹമ്മദ് ഹാഷിർ, മഷൂദ് തിരുത്തിയാട് തുടങ്ങിയവർ സന്നിഹിതരായിരുന്നു, ആശ ഗോപകുമാർ, അനീഷ് ജോർജ്, ഷൈഫൽ, ഹാരിസ്, യുസഫ് പി, ഗോപകുമാർ, ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






