കോട്ടയം / എരുമേലി : എരുമേലിയിൽ UDFലും കോൺഗ്രസില്യം പ്രതിസന്ധി രൂക്ഷമായി തുടരുന്നു എ, ഐ ഗ്രൂപ്പുകൾ പരസ്യമായ പോരിലേക്ക് എന്ന തരത്തിലേക്ക് നീങ്ങുന്നു. ഇരുപത് വർഷമായി LDF-ൻ്റെ കൈയ്യിലിരുന്ന എരുമേലി ടൗൺ വാർഡ് ഐ.എൻ റ്റി.യു സി പൂഞ്ഞാർ റീജണൽ പ്രസിഡൻ്റ് ശ്രീ നാസർ പനച്ചി വൻ ഭൂരിപക്ഷത്തിൽ തിരിച്ചു പിടിച്ചു. ഇദേഹം പരാജയപ്പെടുത്തിയത് കെ.പി.സി.സി സെക്രട്ടറി പി.എ. സലീമിൻ്റെ സഹോദരൻ പി.എ. ഇർഷാദിനെയാ യിരുന്നു ഈ വിജയത്തോടുകൂടി പി.എ. സലീമിൻ്റെ എ ഗ്രൂപ്പും നാസർ പനച്ചിയുടെ ഐ ഗ്രൂപ്പും തമ്മിലുള്ള അകൽച്ച വർദ്ധിക്കുകയും ചെയ്തു.പിന്നിട് കഴിഞ്ഞ വർഷം നടന്ന എരുമേലിയിലെ പ്രശസ്തമായ വാവര് പള്ളിയിലേക്കുള്ള തിരഞ്ഞെടുപ്പിലും നാസർ പനച്ചിയുടെ നേതൃത്വത്തിലുള്ള പാനൽ നിലവിലെ ഭരണസമിതിയെ നയിച്ചു കൊണ്ടിരുന്നപി.എ. ഇർഷാദിൻ്റെ പാനലിനെ തൂത്തെറിഞ്ഞ് ഭരണം ഏൽക്കുകയും ചെയ്തു. നിലവിൽ അഞ്ചുവർഷം കൊണ്ട് എരുമേലിയിൽ ഒട്ടേറെ വികസന പ്രവർത്തനം നടത്തിയ നാസർ പനച്ചി മത്സരിക്കാൻ തയ്യാറെടുക്കുന്ന ടൗണിനടുത്തുള്ള പൊരിയന്മല വാർഡ് തീരെ വിജയ സാധ്യതയില്ലാത്ത കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അൻസാരി പാടിക്കലിന് നൽകി നാസർ പനച്ചിയെ ഒതുക്കാനുള്ള ശ്രമം നടക്കുന്നതായി പൊതുജനവും കോൺഗ്രസ് പ്രവർത്ത കര്യം കരുതുന്നു നാസർ പനച്ചിയും കൂട്ടരും DCC യെയും KPCC യെയും സമീപ്പിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതായി അറിയുന്നു. LDF ഉം UDF ഉം ബലാബലം നിൽക്കുന്ന എരുമേലി പഞ്ചായത്തിൽ ഐ വിഭാത്തിൻ്റെ സ്വാധീനം ചെറുതല്ല എന്ന് കരുതേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *