കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. ഈ തിരഞ്ഞെടുപ്പ് സമ്പ്രദായം ശരിയല്ല. യൂത്ത് കോണ്‍ഗ്രസിന് ഗുണമല്ല എന്ന് താന്‍ തിരഞ്ഞെടുക്കപ്പെട്ട കാലത്ത് തന്നെ പറഞ്ഞിട്ടുണ്ട്. മറിച്ച് അംഗത്വം നല്‍കിയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും വിഎം സുധീരന് നിര്‍ദേശിച്ചു.
യൂണിറ്റ് സമ്മേളനങ്ങള്‍ നടത്തിയാണ് നേരത്തെ തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഡല്‍ഹിയില്‍ നിന്നും നോമിനേറ്റ് ചെയ്യുന്ന രീതി ശരിയല്ല. പല വേദികളിലും നേരത്തെ മുതല്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സുധീരന് അഭിപ്രായപ്പെട്ടു. മനുഷ്യനുമായി ബന്ധപ്പെടാത്ത ഒരു സിസ്റ്റമാണ് ഇപ്പോള്‍ ഉള്ളത്. ഇങ്ങനെയൊരു സംവിധാനം എവിടെയെങ്കിലുമുണ്ടോയെന്നും സുധീരന് ചോദിച്ചു.