ഹൊറർ ചിത്രങ്ങളെ കൈനീട്ടി സ്വീകരിക്കുന്നവരാണ് നമ്മൾ. അതിൽ ഈയിടയ്ക്ക് മലയാളികളുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ‘ഡീയസ് ഈറെ’. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് പതിനഞ്ച് ദിവസത്തിൽ 75 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. മൂന്നാം വാരം 475ലധികം സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിച്ചു.വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിച്ച ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’. ഉടൻ തന്നെ 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇന്ത്യയിൽ മാത്രമല്ല, മറ്റിടങ്ങളിലും നല്ല അഭിപ്രായങ്ങള ആണ് ചിത്രം സ്വന്തമാക്കികൊണ്ടിരിക്കുന്നത്. ഈ കുതിപ്പ് തുടർന്നാൽ ചിത്രം വൈകാതെ തന്നെ 100 കോടി നേടും എന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.
100 കോടി ക്ലബ്ബിലേക്ക് കുതിച്ച് ‘ഡീയസ് ഈറെ’
