പീരുമേട് :ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ വണ്ടിപ്പെരിയാറിൽ സൗജന്യ പ്രമേഹരോഗ പരിശോധന സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെഎം ഉഷ പരിപാടി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ജില്ലയിലെ തന്നെ പലസ്ഥലങ്ങളിലാണ് സൗജന്യ പ്രമേഹരോഗ പരിശോധന സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പഞ്ചാര വണ്ടി എന്ന പേരിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും തുടങ്ങിയ യാത്ര കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ഇടുക്കി ജില്ലയിലേക്ക് കെഎസ്ആർടിസി ബസ് ആണ് പഞ്ചാര വണ്ടിയായി ആശുപത്രി അധികൃതർ തെരഞ്ഞെടുത്തത്. 3000 ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കുക കൃത്യമായി ഇവർക്ക് രോഗം പരിശോധിച്ച റിസൾട്ട് നൽകുക എന്നതാണ് പഞ്ചാര വണ്ടിയുടെ ലക്ഷ്യമെന്ന്മേരി ക്വിൻസ് മിഷൻ ഹോസ്പിറ്റൽ പബ്ലിക് റിലേഷൻ ഓഫീസർ സോണി സെബാസ്റ്റ്യൻ പറഞ്ഞു. ഫോട്ടോ: സൗജന്യ പ്രമേഹ പരിശോധ വണ്ടി പെരിയാർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം ഉഷ ഉത്ഘാടനം ചെയ്യുന്നു.
സൗജന്യ പ്രമേഹരോഗ പരിശോധന സംഘടിപ്പിച്ചു
