കടുത്തുരുത്തി: കാഞ്ഞിരത്താനം സെൻ്റ്ജോൺസ് പള്ളിയിൽ കല്ലിട്ട തിരുനാളിന് കൊടിയേറി.വെള്ളിയാഴ്ച പള്ളി വികാരി ഫാ.ജെയിംസ് വയലിൽ 5.45 ന് ആരാധനയും 6.00 AM ന് വി.കുർബാനയും നടത്തി. തുടർന്ന് ഇടവക മദ്ധ്യസ്ഥൻ യോഹന്നാൻ മാംദാനയുടെ നോവേനയും നടന്നു. തുടർന്ന് പള്ളി വികാരി ഫാ.ജെയിംസ് വയലിലും സഹവികാരി ഫാ. ബിജോ ചീനോത്തുപറമ്പിലും കൂടി തിരുനാളിന് കൊടിയേറ്റി. തിരുകർമ്മങ്ങൾ – വെള്ളിയാഴ്ച 6.00 PM ന് വി.കുർബാന തുടർന്ന് ജപമാലാ .ശനിയാഴ്ച 5.45 AM ആരാധന , വി.കുർബാന, നോവേന. 6.45 AM വി.കുർബാന .പ്രധാന തിരുനാൾ ദിവസം ഞായറാഴ്ച 5.30 AM ആരാധന വി.കുർബാന 7.00 AM ആഘോഷമായ തിരുനാൾ വി.കുർബാന, നോവേന തുടർന്ന് പള്ളിയിൽ നിന്ന് ഇറങ്ങി കുരിശു പള്ളി ചുറ്റി പള്ളിയിലേക്ക് പ്രദിക്ഷണം, നേർച്ച വിതരണം.
കാഞ്ഞിരത്താനം സെൻ്റ്ജോൺസ് പള്ളിയിൽ കല്ലിട്ട തിരുനാളിന് കൊടിയേറി
