കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശിശുദിനം ആഘോഷിച്ചു

വർക്കല : പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. സ്കൂൾ ചെയർമാൻ സുരേഷ് സുകുമാരൻ ശിശുദിനറാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്‌കൂൾ ചെയർപേഴ്സൺ ഷീല സുരേഷ് പതാക ഉയർത്തി. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ മെഴുകുതിരി കത്തിച്ച് സ്കൂൾ കുട്ടികൾ പ്രതിഷേധജ്വാല തെളിച്ചു. ദില്ലിയിലെ ബോംബ് സ്ഫോടനത്തിൽ ജീവൻ പൊലിഞ്ഞ നിരപരാധികൾക്കും പരിക്കേറ്റവർക്കുമായി കുട്ടികൾ മൗനപ്രാർഥന നടത്തി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ലൗലി സനൽ തീവ്രവാദവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നെഹ്റു സ്മൃതി സംഗമം സ്കൂൾ കുട്ടികളുടെ പ്രതിനിധി ആറാം ക്ലാസ് വിദ്യാർത്ഥിനി വേദ.എസ്‌ ഉദ്ഘാടനം ചെയ്തു. അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അൽഹാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ് ശിശുദിന സന്ദേശം നൽകി. സ്കൂൾ എംഡി ഷിനോദ്.എ, ബിജികല, ആതിര എസ്‌.എസ്‌, റാബിയ.എം, സ്‌മൃതി ജെ.എസ്, ലക്ഷ്‌മി സോജി, ജലജാംബിക തുടങ്ങിയവർ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ ചെയർമാൻ സുരേഷ് സുകുമാരൻ, ചെയർപേഴ്സൺ ഷീല സുരേഷ്, മാനേജ്മെന്റ് കമ്മിറ്റിയംഗം സുരേഷ് ഭാസ്കരൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ.ദിവ്യ സജിത്ത് കൗൺസിലിങ് ക്ലാസ്സ് നയിച്ചു. മജീഷ്യൻ വർക്കല മോഹൻദാസ് മാജിക് ഷോ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *