കാൻസർ ബോധവത്കരണ ദിനം

തിരുവനന്തപുരം: ആർ‌സി‌സിയും ആസ്മിക്കും (ASMIK) സംയുക്തമായി സംഘടിപ്പിച്ച ഓറൽ ക്യാൻസർ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച സെമിനാർ ആർ‌സി‌സി കോൺഫറൻസ് ഹാളിൽ നടന്നു. ഉദ്ഘാടന ചടങ്ങിൽ ഡോ. ബാബു മാത്യു അധ്യക്ഷത വഹിച്ചു, തുടർ വിദ്യാഭ്യാസ പരിപാടി ആർ‌സി‌സി ഡയറക്ടർ ഡോ. രജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് ആർ, ആർ‌സി‌സി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. റോണ ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ഡെന്റൽഡോക്ടർമാർ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ, ഹൗസ് സർജൻസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *