റൊമാൻസ് കോമഡി ചിത്രം ‘ഡ്യൂഡ്’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ഒടിടി റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍. കീർത്തിശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രദീപ് രംഗനാഥനും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 2025 ഒക്ടോബർ 17ന് ആണ് ദീപാവലി റിലീസായി ചിത്രം ആഗോളതലത്തില്‍ പ്രദർശനത്തിനെത്തിയത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം നവംബർ 14-ന് നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസ് ചെയ്യും. ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
ഒടിടി റിലീസിനൊരുങ്ങി പ്രദീപ് രംഗനാഥൻ്റെ ‘ഡ്യൂഡ്’
