അരൂർ: വീടിനുള്ളിലെ കിടപ്പുമുറിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അരൂർ പഞ്ചായത്ത് 12ാം വാർഡ് ചന്തിരൂർ ചിറയിൽ മാലതി (56)ആണ് മരിച്ചത്.സ്വയം തീ കൊളുത്തി മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.ഇന്ന് രാവിലെയായിരുന്നു സംഭവം ഉണ്ടായത്.ക്ഷേത്രത്തിലെ ശാന്തിയായ മകൻ ആയില്യംപൂജ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. അകത്തെ കിടപ്പുമുറിയിൽ നിന്ന് പുക പുറത്തുവരുന്നതും കണ്ടു. വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ കൂടുതൽ ശക്തി ഉപയോഗിച്ച് വാതിൽ ചവുട്ടി തുറന്നപോഴാണ് അകത്തെ മുറിയിൽ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
