വൈക്കം :സിനിമ സംവിധാന രംഗത്ത് ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സംവിധായകനും വൈക്കം അര്‍ബന്‍ ബാങ്കിലെ അംഗവുമായ തരുണ്‍ മൂര്‍ത്തിയെ ബാങ്ക് ഭരണ സമിതിയും ജീവനക്കാരും ചേര്‍ന്ന് ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. ബാങ്ക് ഹാളില്‍ നടന്ന യോഗത്തില്‍ ബാങ്ക് ചെയര്മാന് വി. എസ്. കുമാര്‍ അധ്യഷത വഹിച്ചു. വൈസ് ചെയര്മാന് ബി. അനില്‍കുമാര്‍, അംഗങ്ങളായ എന്‍. സി. തോമസ്, ഡി. കെ. രാജഗോപാല്‍, എം. കെ. ഷിബു, കെ. ഷഡാനനന്‍ നായര്‍, പി. ഡി. ഉണ്ണി, എസ്. ജയപ്രാകാശ്, എം. ജയകുമാര്‍, ഷേര്‍ളി ജയപ്രകാശ്, ലേഖ സത്യന്, ബി. ജയകുമാര്‍, മനോഹരന് നായര്‍, പ്രിയ ഗിരീഷ്, മാനേജിംഗ് ഡയറക്ടര്‍ വി. സുരേഷ്, ജനറല്‍ മാനേജര്‍ പി. ജയലക്ഷ്മി, എ. ജി. എം. എം. സ്മിത, ചീഫ് അക്കൗണ്ടന്റ് ജി. ശ്രീലേഖ, മാനേജര്‍മാരായ കെ.എസ്. ശ്രീദേവി, വി. ആര്. ഹരീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
സംവിധായകന് തരുണ്‍ മൂര്‍ത്തിക്ക് വൈക്കം അര്‍ബന്‍ ബാങ്കിന്റെ ഉപഹാരം
