കേരള സർവകലാശാല സെനറ്റ് യോഗത്തിൽ വൻ പ്രതിഷേധം. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളാണ് പ്രതിഷേധിക്കുന്നത്. ജാതി അധിക്ഷേപം നടത്തിയ ഡീൻ സി എൻ വിജയകുമാരിയെ പുറത്താക്കുക എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സെനറ്റ് യോഗത്തിൽ ഡീൻ വിജയകുമാരി പങ്കെടുക്കുന്നതും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ജാതി അധിക്ഷേപ ആരോപണം നിലനിൽക്കുകയാണ് യോഗത്തിൽ പങ്കെടുക്കുന്നത്.യോഗത്തിൽ നിന്നും ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും, ഡീൻ സ്ഥാനത്തു നിന്ന് നീക്കുക എന്ന പ്ലക്കാർഡ് ഉയർത്തിയുമാണ് ഇടത് സെനറ്റ് അംഗങ്ങൾ പ്രതിഷേധിക്കുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് വി സി മോഹനൻ കുന്നുമ്മൽ ഇതുവരെ പ്രതികരിക്കുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്തില്ല.
കേരള സർവകലാശാല: സെനറ്റ് യോഗത്തിൽ ഡീൻ സിഎൻ വിജയകുമാരി പങ്കെടുക്കുന്നു; കടുത്ത പ്രതിഷേധമുയർത്തി ഇടത് സിൻഡിക്കേറ്റ്
