മുസാഫർ നഗർ. ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് വിദ്യാർത്ഥി തീ കൊളുത്തി ആത്മഹത്യ ചെയ്തു. ശനിയാഴ്ച ഡിഎ വി കോളേജിലെ രണ്ടാംവർഷ ബി എ വിദ്യാർത്ഥിയായ 22 കാരനായ ഉജ്ജ്വൽ റാണയണ് ആത്മഹത്യ ചെയ്തത്. 70% പൊള്ളലേറ്റ വിദ്യാർത്ഥിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് മരണം സംഭവിച്ചു. സംഭവത്തെ തുടർന്ന് വിദ്യാർത്ഥിയുടെ സഹോദരി പോലീസിൽ പരാതി നൽകി.
ഉത്തർപ്രദേശിൽ മുസാഫർ നഗറിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥി തീ കൊളുത്തി മരിച്ചു
