കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കൂട്ടിരുപ്പിന് എത്തിയ യുവാവ് ഉറങ്ങിക്കിടന്ന സ്ത്രീയെ കടന്നുപിടിച്ചു.ട്രോമാകെയർ തീവ്രപരിചരണ വിഭാഗത്തിന് മുന്നിലായിരുന്നു സംഭവം ഉണ്ടായത്. നിലത്ത് ഉറങ്ങിക്കിടന്ന സ്ത്രീയുടെ കാലില്‍ യുവാവ് കടന്നു പിടിക്കുകയായിരുന്നു. സ്ത്രീ ബഹളംവച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ എയ്ഡ് പോസ്റ്റിലെപോലീസുകാരും മറ്റ് രോഗികളുടെ ബന്ധുക്കളും ചേർന്ന് തടഞ്ഞുവയ്ക്കുകയും പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമായിരുന്നു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം ഉണ്ടായത്.അമ്മഞ്ചേരി സ്വദേശിയായ യുവാവാണ് പിടിയിലായിരിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ ഉറങ്ങിക്കിടന്ന സ്ത്രീയെ യുവാവ് കടന്നുപിടിച്ചു
