കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല (KUHS): സി-സോൺ ക്രിക്കറ്റ് പുരുഷ ചാമ്പ്യൻഷിപ്പ് സമാപിച്ചു; വിജയികളുടെ സമ്മാന ദാനം നടത്തി

തൃശ്ശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ (KUHS) 2025-26 വർഷത്തെ സി-സോൺ ക്രിക്കറ്റ് പുരുഷ ചാമ്പ്യൻഷിപ്പ് ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. തൃശ്ശൂർ മുളങ്കുന്നത്തുകാവിലുള്ള സർവകലാശാലാ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ കോളേജുകളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ചു.ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. (പ്രൊഫ.) കെ.ബി. സനൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സർവകലാശാലാ ഡീൻ ഓഫ് സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. ആശിഷ് ആർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ. അജയഘോഷ് എം.വി, ഫോറൻസിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പാർത്ഥസാരഥി. കെ. എസ്, തൃശ്ശൂർ ഗവൺമെന്റ് ഡെന്റൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.ഇക്ബാൽ.വി, KUHS സി-സോൺ ചെയർമാൻ ശ്രീ. ജംഷിദ്, കരുണ മെഡിക്കൽ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ശ്രീ. മുഹമ്മദ് നാസർ എന്നിവരും സന്നിഹിതരായിരുന്നു. ഗവൺമെന്റ് മെഡിക്കൽ കോളേജ് തൃശ്ശൂരിലെ കോളേജ് യൂണിയൻ സ്പോർട്സ് സെക്രട്ടറി മനീഷ് എം. മേനോനും ചടങ്ങിന്റെ ഭാഗമായി. വിശിഷ്ട വ്യക്തികൾ വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *