ബോളിവുഡ് താരങ്ങളായ വിക്കി കൗശലിനും കത്രീന കൈഫിനും ആൺകുഞ്ഞ് പിറന്നതായി സോഷ്യൽ മീഡിയയിലൂടെ അവർ അറിയിച്ചു. കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്ന കാര്യം ഏതാനും മാസങ്ങൾക്കു മുമ്പ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയുണ്ടായി.
“ഞങ്ങളുടെ സന്തോഷത്തിന്റെ കൂടാരമെത്തി. അതിരറ്റ സ്നേഹത്തോടെ ഞങ്ങൾ ഞങ്ങളുടെ പൊന്നോമനയെ സ്വാഗതം ചെയ്യുന്നു” എന്ന് ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ദീർഘനാളത്തെ പ്രണയത്തിനുശേഷം 2021 ഡിസംബറിലാണ് വിക്കിയും കത്രീനയും വിവാഹിതരായത്.
