പറവൂർ: പറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം രാജീവ് ഭവനിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടത്തി. മണ്ഡലം പ്രസിഡണ്ട് ഡെന്നി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു, ദാരിദ്ര്യമുക്ത കേരളം എന്ന് ഗവൺമെന്റ് പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പോൾ ഇടതുപക്ഷ ഗവൺമെൻറ് നന്ദി പറയേണ്ടത് ഇന്ദിരാഗാന്ധി യോടാണ് ഇന്ദിരാഗാന്ധിയാണ് രാജ്യത്ത് ആദ്യമായി ദാരിദ്രനിർമാർജനം ലക്ഷ്യമാക്കിക്കൊണ്ട് റേഷൻ സമ്പ്രദായം ഏർപ്പെടുത്തിയതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ പി ധനപാലൻ Ex mp സംസാരിച്ചു, ശ്രീ എം ജെ രാജു, ഡി രാജകുമാർ, പ്രദീപ് തോപ്പിൽ, ജോസ് മാളിയേ ക്കൽ, കെ ആർ പ്രതാപൻ, കെ പി തോമസ്, പൗലോസ് വടക്കും ചേരി, ജഹാംഗീർ തോപ്പിൽ, ഗീതാ ബാബു, പി വി ഏലിയാസ്, ജലജ രവീന്ദ്രൻ, എം.കുട്ടപ്പൻ, അജിത ഗോപാലൻ, പ്രശാന്ത് അംബുജാക്ഷൻ, പി ആർ ബാബു, സി കെ ഗോപാലകൃഷ്ണൻ, നട രാജൻ നീണ്ടൂർ, ഐസക്ക് ആന്റണി, കെ എ.ഷാജി തുടങ്ങിയവർ സംസാരിച്ചു
ഇന്ദിരാഗാന്ധി 41 രക്തസാക്ഷിത്വം ദിനം ആചരിച്ചു
