കാസർകോട് ഇന്നലെ ഉച്ചകഴിഞ്ഞ് ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നു 16 കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം. ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിയോട് സ്കൂട്ടറിലെത്തിയ ആൾ വഴി ചോദിക്കുകയും വഴി പറഞ്ഞു നൽകി യതിൽ തൃപ്തനായില്ലെന്ന് വ്യാജേന വഴി കാണിക്കാൻ വേണ്ടി വിദ്യാർത്ഥിയെ നിർബന്ധിച്ച് സ്കൂട്ടറിൽ കയറ്റി കൊണ്ടുപോവുകയും വിജനമായ സ്ഥലത്തെ വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ വിദ്യാർത്ഥി ഹെൽമെറ്റ് എടുത്ത് അക്രമിയെ അടിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. വിദ്യാർത്ഥി മേൽപ്പറമ്പ് പോലീസിൽ പരാതി നൽകി.
