ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം താല്‍ക്കാലികമായി നിർത്താൻ ബഹ്‌റിന്‍

Global

മനാമ: ഇസ്രായേലുമായുള്ള സാമ്ബത്തിക ബന്ധം ബഹ്റൈൻ വിഛേദിച്ചു. ഇസ്രായേലിലെ തങ്ങളുടെ സ്ഥാനപതിയെ രാജ്യം തിരിച്ചുവിളിച്ചിട്ടുണ്ട്.ഇസ്രായേലുമായുള്ള സാമ്ബത്തിക ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും തീരുമാനിച്ചു. ബഹ്‌റൈനിലെ ഇസ്രായേല്‍ അംബാസഡര്‍ രാജ്യം വിട്ടതായും ബഹ്റൈൻ പാര്‍ലമെന്റ് സ്ഥിരീകരിച്ചു.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച്‌ ഇസ്രായേല്‍ ഗസ്സയിലെ നിരപരാധികളും സാധാരണക്കാരുമായ ജനങ്ങള്‍ക്കുനേരെ തുടരുന്ന സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് നടപടി. ഫലസ്‌തീനിയൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ബഹ്റൈൻ സ്വീകരിച്ചിട്ടുള്ളതെന്നും പാര്‍ലമെന്റ് ഇൻസ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

ഇസ്രായേല്‍ തുടരുന്ന സൈനിക നടപടി, ഗസ്സയിലെ സാധാരണക്കാരും നിഷ്കളങ്കരുമായ ജനതയുടെ ജീവൻ സംരക്ഷിക്കാനായി കൂടുതല്‍ തീരുമാനങ്ങളും നടപടികളും ആവശ്യപ്പെടാൻ പ്രേരിപ്പിക്കുന്നതായും പാര്‍ലമെന്റ് ചൂണ്ടിക്കാട്ടി. എബ്രഹാം കരാറിന്റെ ഭാഗമായി 2020-ലാണ് രാജ്യം ഇസ്രായേലുമായി ഔദ്യോഗികമായി ബന്ധം സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *