മലിനജലം റോഡിലൂടെ ഒഴുകുന്നു; പൊറുതിമുട്ടി വ്യാപാരികളും നാട്ടുകാരും

കോട്ടയം: പെരുവയിൽ പ്രവർത്തിക്കുന്നമീൻ കടയിലെ മലിനജലം റോഡിലൂടെ ഒഴുകുന്നു. ദുർഗന്ധം കൊണ്ട് പൊറുതിമുട്ടി വ്യാപാരികളും നാട്ടുകാരും. മലിനജലം ഒഴുകുന്ന വഴിയിലുള്ള പുല്ലുകൾ കരിഞ്ഞുണങ്ങി നിൽക്കുകയാണ്.പെരുവ മാർക്കറ്റ് ജംഗ്ഷനിൽ ഒരുമാസം മുൻപ് പ്രവർത്തനം ആരംഭിച്ച മീൻകടയ്ക്ക് സമീപമുള്ള വ്യാപാരികളാണ് ദുർഗന്ധം മൂലം പൊറുതി മുട്ടുന്നത്. കഴിഞ്ഞ 42 വർഷമായി ഇവിടെ വ്യാപാരം നടത്തുന്ന വ്യാപാരികൾ പറയുന്നത് പുതിയ മീൻ കട വന്ന ശേഷമാണ് മലിനജലം ഇതുവഴി ഒഴുകുന്നത് എന്നാണ് പറയുന്നത് മീൻകടയുടെ ഉള്ളിലുള്ള ടാങ്ക് നിറഞ്ഞ് വെള്ളം ഭൂമിയിലേക്ക് താഴുകയും അത് സമീപത്തെ കെട്ടിടത്തിന്റെ അടിയിലൂടെ എത്തി റോഡിലേക്ക് ഒഴുകുകയാണ് ചെയ്യുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാൻ കൂട്ടാക്കുന്നില്ല എന്ന് വ്യാപാരികൾ പറയുന്നു. ഈ കട പെരുവ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോൾ നാട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമായിരുന്നു. നിരവധി പ്രതിഷേധങ്ങൾക്കും, പരാത്രിക്കും ഒടുവിലാണ് മാർക്കറ്റ് ജംഗ്ഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *