വൈക്കം : പ്രശസ്ത സംഗീതജ്ഞയും, കലാഗവേഷകയും, ഡൽഹി സർവകലാശാല മുൻ അധ്യാപികയുമായ പത്മശ്രീ ലീലാ ഓംചേരി അന്തരിച്ചു. പ്രശസ്ത നടകക്കൃത്തും സാംസ്ക്കാരിക നായകനുമായ പ്രൊഫ. ഓംചേരി എൻ. എൻ. പിള്ളയുടെ ഭാര്യയാണ് പദ്മശ്രീ ലീലാ ഓംചേരി.
മന്നത്ത് പത്മനാഭനോട് ഒപ്പം പ്രവർത്തിച്ചിട്ടുള്ള പ്രമുഖ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമാണ് ഓംചേരി എൻ എൻ പിള്ള. പത്മശ്രീ ലീല ഓംചേരിയുടെ നിര്യാണത്തിൽ ഹിന്ദു ഐക്യവേദി വൈക്കം താലൂക്ക് സമിതി അനുശോചനം രേഖപ്പെടുത്തി. വൈക്കം സ്വദേശിയും നിലവിൽ ഡൽഹിയിൽ സ്ഥിരതാമസവുമാക്കിയ ഓംചേരി എൻ എൻ പിള്ള മൂത്തേടത്ത്കാവ് ഓംചേരി കുടുംബാംഗമാണ്. ലീലാ ഓംചേരിയുടെ സഹോദരനാണ് വിഖ്യാതനായ കമുകറ പുരുഷോത്തമൻ.
പത്മശ്രീ ലീലാ ഓംചേരി അന്തരിച്ചു
