പീരുമേട്:അടിയന്തര സാഹചര്യങ്ങളിൽ വൈദ്യ സഹായം നൽകുന്നതിന് പോലിസ് സേനാംഗങ്ങൾക്ക് പരിശീലനം നൽകി. എറണാകുളം റേഞ്ച് ഡി.ഐ.ജി എസ്. സതീഷ് ബിനോ. ഐ. പി. എസ്. ന്റെ നിർദ്ദേശാനുസരണം ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. കെ സാബു മാത്യു ഐ. പി. എസ് ന്റെ നേതൃത്വത്തിൽ ആണ് പരിശീലന പരിപാടി നടത്തിയത്.കോട്ടയം കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ കുട്ടിക്കാനം മരിയൻ കോളേജിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പീരുമേട് ഡി വൈ എസ് പി വിശാൽ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. റവ. ഫാ. തോമസ് എബ്രഹാം (അഡ്മിസ്ടേറ്റർ മരിയൻ കോളേജ്) ഉദ്ഘാടനംചെയ്തു. ഉപ്പുതറ പോലീസ് ഇൻസ്പെക്ടർ ഫൈസൽ , മരിയൻ കോളേജ് പ്രിൻസിപ്പൽ ഡോ. അജിമോൻ , കുമളി സബ് ഇൻസ്പെക്ടർ അനൂപ്. സി.നായർ എന്നിവർ പ്രസംഗിച്ചു. ഡോ. വിവേക് ആർ, ഡോ. അരവിന്ദ് വി, ഡോ. നിഖിൽ ദിലീപ് ( കാരിത്താസ് ആശുപത്രി കോട്ടയം) ഡോ. ടോണി തോമസ് ( ജനറൽ ആശുപത്രി ചങ്ങനാശ്ശേരി )എന്നിവർ ക്ലാസ് എടുക്കുകയും സി പി ആർ നൽകുന്നതിൽ പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു. പീരുമേട് പോലീസ് സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നും 110 പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
പോലിസ് സേനാംഗങ്ങൾക്ക് പരിശീലനം നടത്തി
