അബൂബക്കറിന് പ്രേംനസീർ മാധ്യമ പുരസ്കാരം

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി- അരീക്കൽ ആയുർവേദാസ്പത്രി സംയുക്തമായി ഏഴാമത് സംസ്ഥാന ദൃശ്യ മാധ്യമ – അച്ചടി മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച വികസനോത്മക റിപ്പോർട്ടർക്കുള്ള പുരസ്കാരം ചന്ദ്രിക ലേഖകനും , ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ് കേരള സംസ്ഥാന സെക്രട്ടറിയുമായ എ.അബൂബക്കറിന് ലഭിച്ചു . വിവിധ മേഖലകളിലായി റിപ്പോർട്ടർ ടി.വി, പ്രേംചന്ദ് ,ഹേമലത, ഡോ .എൻ.പി ചന്ദ്രശേഖർ ( കൈരളി ടിവി) ഷഫീഖ് ഇളയടത്ത് (മനോരമ ന്യൂസ്) ആര്യ പി (മാതൃഭൂമി ന്യൂസ് ) മഹേഷ് ആർ നാഥ് (24 ന്യൂസ് ) ഹരികൃഷ്ണ ടി എസ് (മാതൃഭൂമി ന്യൂസ്) വി രാമകൃഷ്ണൻ (എ സി വി ന്യൂസ് )ബിനോജ് നാരായണൻ (മനോരമ ന്യൂസ് ) ഡി.വിജയദാസ് (മാതൃഭൂമി ന്യൂസ് )ഷാൻ ജെഎസ് (കേരള വിഷൻ ന്യൂസ് ) സി.അഭിലാഷ് (മനോരമ ന്യൂസ് ) അമൃത – ഐശ്വര്യ (സോഷ്യൽ മീഡിയ റിപ്പോർട്ട് ) ആർ സാമ്പൻ (ദേശാഭിമാനി )എം റഫീഖ് (കേരളകൗമുദി) വി പി നിസാർ (മംഗളം )സി അലക്സ് (മെട്രോ വാർത്ത ) സുധർമദാസ് (കേരളകൗമുദി) വെള്ളറട മോഹൻദാസ് (മാധ്യമം ) സെബി മാളിയേക്കൽ (ദീപിക )ഹരി പെരിങ്കടവിള (ജന്മഭൂമി )നൗഷാദ് അത്തിപ്പറ്റ (സിറാജ് മലപ്പുറം )ഷാജി ഇടപ്പള്ളി (ജനയുഗം )ദൗലത്ത് ഷാ (സിറ്റി വോയ്സ് ) കല്ലിയൂർ ഗോപകുമാർ ,പി എ എം റഷീദ് (നാടക പ്രവർത്തകൻ) ജയൻ വി പോറ്റി (നടൻ )ബിന്ദു രവി (ഗാനരചയിതാവ് ,ഗായിക) വിനയചന്ദ്രൻ നായർ (കാരുണ്യ പ്രവർത്തകൻ) ഷംസ് ആബ്ദീൻ (സാഹിത്യകാരി )നവംബർ ഒന്നിന് വൈകിട്ട് 5 തൈയ്ക്കാട് ഭാരത് ഭവൻ ആഡിറ്റോറിയത്തിൽ വച്ച് കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കമാൽ പാഷ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ജൂറി ചെയർമാൻ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ: പ്രമോദ് പയ്യന്നൂർ ,പ്രേം നസീർ സുഹൃത് സമിതി സുഹൃത്ത് സമിതി ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ , ജൂറി അംഗങ്ങളായ മുൻ ആകാശവാണി ഡയറക്ടർ എസ് രാധാകൃഷ്ണൻ മാധ്യമപ്രവർത്തക ബീന രഞ്ജിനി ചലച്ചിത്ര സംവിധായകൻ സി വി കുമാർ അഴീക്കൽ ആയുർവേദ ആശുപത്രി എംഡി ഡോക്ടർ സ്മിത്ത് കുമാർ പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *