കോട്ടോപ്പാടം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് മഹല്ലില്‍ മണിയംങ്കോടന്‍ ഖദീജയുടെ മകന്‍ മുഹമ്മദ് ഷനൂബ് (20) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മേലേ അരിയൂര്‍ പട്ടാണിക്കാട് ഭാഗത്ത് വെച്ച് കോഴി കയറ്റി പോവുകയായിരുന്ന വാഹനവും ഷനൂബ് സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഷനൂബ് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.സഹോദരന്‍: ഷിഹാബ്.
അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
