പിഎം ശ്രീ വിവാദത്തിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയും പരാജയം. ഇന്ന് ഉച്ചകഴിഞ്ഞ് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അനുനയ നീക്കം പാളി. ആലപ്പുഴയിൽ മുക്കാൽ മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല . വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും പാർട്ടി നിലപാടിൽ വെള്ളം ചേർക്കരുതെന്നും ആണ് സിപിഐ എക്സിക്യൂട്ടീവിൽ ഉയർന്ന പൊതു വികാരം.
പി എം ശ്രീ വിവാദത്തിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലും പരാജയം
