തൃശൂർ എരുമപ്പെട്ടിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി നാലു വയസ്സുകാരൻ മരിച്ചു

തൃശ്ശൂർ കുന്നംകുളത്തിന് സമീപം എരുമപ്പെട്ടിയിൽ വെള്ളറക്കാട് ആദൂർ സ്വദേശി കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മരിച്ചു. രാവിലെ 9 മണിയോടെ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി. കുഞ്ഞ് ശ്വാസം കിട്ടാതെ പിടയുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ തൊണ്ടയിൽ മൂടി കുടുങ്ങിയത് കണ്ടതെങ്കിലും ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *