.വൈക്കം: എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, കോട്ടയം ജില്ലാ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ (RSETI) സഹകരണത്തോടെ വനിതകൾക്കായി സംഘടിപ്പിച്ച 12 ദിവസത്തെ ലഘു ഉദ്യമി (ഫാസ്റ്റ്ഫുഡ് സ്റ്റാൾ) സൗജന്യ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 33 പേർക്കുള്ള എൻ.സി.വി.റ്റി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വെൽഫെയർ സെൻ്ററിൽ ഉല്ലല ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാ.വിൻസൻ്റ് പറമ്പിത്തറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. വൈക്കം വെൽഫെയർ സെൻ്റർ ഡയറക്ടർ ഫാ. ആൻ്റണി പരവര സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കോട്ടയം ജില്ലാ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ മിനി സൂസൻ ഫുഡ് സ്റ്റാളിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സഹൃദയ റീജീയനൽ കോഓർഡിനേറ്റർ റാണി ചാക്കോ, ട്രയിനിംഗ് കോർഡിനേറ്റർ ഷെൽഫി ജോസഫ്, ബീന മാർട്ടിൻ എന്നിവർ സംസാരിച്ചു. പാചക വിദഗ്ധ മിനി മാത്യുവാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്. ഫാസ്റ്റ് ഫുഡ് പരിശീലനത്തിനൊപ്പം സംരംഭകത്വ വികസനം, സാമ്പത്തിക സാക്ഷരത, ബാങ്കിംഗ് വിഷയങ്ങളും ഉൾപ്പെടുത്തിയിരുന്നു.ഫോട്ടോ: ലഘു ഉദ്യമി പരിശീലനത്തിൻ്റെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോസഫ് കൊളുത്തു വെള്ളിൽ, മിനി സൂസൻ വർഗ്ഗീസ്, മിനി മാത്യൂ, ഫാ.ആൻ്റണി പരവര, ഫാ.വിൻസൻ്റ് പറമ്പിത്തറ എന്നിവർ സമീപംജീസ് പി.പോൾ8943710720
ലഘു ഉദ്യമി ( ഫാസ്റ്റ്ഫുഡ് സ്റ്റാൾ) പരിശീലനം – സർട്ടിഫിക്കറ്റ് വിതരണം നടത്തി
