പറവൂർ : ക്രിസ്ത്യൻ സർവ്വീസ് സൊസൈറ്റി(സി.എസ്സ് എസ്സ്.) ഇൻ്റർനാഷണൽ കോട്ടപ്പുറം രൂപതയിൽ വിവിധ പരിപാടികളോടെ ജില്ല, നിയോജക മണ്ഡലം, എരിയ ലോക്കൽ തലങ്ങളിൽ ആഘോഷിച്ചു. തൃശൂർ ജില്ല തല ആഘോഷങൾ മതിലകത്ത് രൂപത പ്രസിഡൻ്റ് ജിസ്മോൻ ഫ്രാൻസീസ് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം തല പരിപാടികൾ ഇരിഞ്ഞാലക്കുടയിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ഫിലിപ്പ് ഒള്ളാട്ടുപുറം ഉത്ഘാടനം ചെയ്തു. ഏരിയതല പരിപാടികൾ ചെറിയപ്പിള്ളിയിൽ ഏരിയ പ്രസിഡൻ്റ് ജോയി മേലേടത്ത് ഉത്ഘാടനം ചെയ്തു. ലോക്കൽ തല ഉത്ഘാടനം മടപ്ലാതുരുത്തിൽ സി. എസ്സ്.എസ്സ്.മുൻ വൈസ് ചെയർമാൻ ജോജോമനക്കിൽ കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു. ലോക്കൽ പ്രസിഡൻ്റ് ജോസഫ്. പി.ഡി. അധ്യക്ഷതവഹിച്ചു. പ്രഥമ പ്രസിഡൻ്റ് പീയൂസ്.വി.പി. പതാക ഉയർത്തി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ സോഫി ജോജോ, ഷീല ജുസ, കുര്യാപ്പിള്ളി ലോക്കൽ പ്രസിഡൻ്റ് ജോബ് കളത്തിൽ, 10-ാം വാർഷികത്തിന് സാന്താ ക്ലോസ് റാലിയിൽ ലീഡർ ആയിരുന്ന പീറ്റർ. വി.ഒ. മുൻലോക്കൽ സെക്രട്ടറി സെബാസ്റ്റ്യൻ. പി. വി. ദേവസി.കെ. വി. എന്നിവർ പ്രസംഗിച്ചു.
സി.എസ്സ്.എസ്സ്.. 28-ാം സ്ഥാപക ദിനം ആഘോഷിച്ചു.
