സംസ്ഥാനത്ത് പലയിടത്തും ചെങ്കണ്ണ് പടരുന്നു. കഴിഞ്ഞ വർഷം കൂടുതലും വൈറസായിരുന്നു രോഗാണുവെങ്കിൽ ഇത്തവണ ബാക്ടീരിയ കാരണം ഉണ്ടാകുന്ന കൻജൻക്റ്റിവൈറ്റിസ് ആണ് പടരുന്നത്.അതിനാൽ കണ്ണിൽ പീള അടിയുന്നത് കൂടുതലാണ്. കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ രോഗികൾ ചികിത്സ തേടുന്നുണ്ട്. സാധാരണമായി ഒരാഴ്ചകൊണ്ട് ഭേദമായിരുന്ന രോഗം മാറാൻ രണ്ട് ആഴ്ച വരെ എടുക്കുന്നു.ചെങ്കണ്ണ് വന്നാൽ നേത്രരോഗവിദഗ്ധന്റെ സേവനം തേടണം. കൃത്യമായി മരുന്നുപയോഗിക്കുകയും വേണം
