കൊച്ചി: റാപ്പർ വേടനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ. പൊലീസിൻ്റെ നോട്ടീസിനെതിരെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുന്നത്. പൊലീസിൻ്റെ നോട്ടീസിൽ തൻ്റെ വ്യക്തിവിവരങ്ങൾ ഉണ്ടെന്നും, തന്നെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടരുതെന്ന് പൊലീസിന് നിർദേശം നൽകണമെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നു.
വേടനെതിരായ ലൈംഗികാതിക്രമ പരാതി പൊലീസ് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ
