കോഴിക്കോട് കൊടിയത്തൂർ ബുഹാരി ഈസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന ആലുവ സ്വദേശിയായ മുഹമ്മദ് സിനാന് (15)കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ചുള്ളിക്കാപറമ്പ് ആലിങ്ങളിലെ ഓഡിറ്റോറിയത്തിന്റെ നിർമ്മാണത്തിൽ ഇരിക്കുന്ന ഗ്രൗണ്ട് വാട്ടർ ടാങ്കിലെ വെള്ളത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റു. ഓഡിറ്റോറിയത്തിന്റെ പിന്നിലെ ഗ്രൗണ്ടിൽ നിർമ്മിക്കുന്ന ടാങ്കിന്റെ ഒരു ഭാഗത്ത് സ്ലാബ് ഇല്ലാതെ ഒന്നര അടിയളം വീതിയിൽ തുറന്നു കിടക്കുകയാണ്. കനത്ത മഴയെ തുടർന്ന് ടാങ്ക് നിറഞ്ഞു സ്ഥലം മൊത്തമായി ചെളിവെള്ളം മൂടി കിടക്കുന്നതിനാൽ ടാങ്ക് തിരിച്ചറിയാവുന്ന അവസ്ഥയിൽ ആയിരുന്നില്ല. കളിക്കുന്നതിനിടെ മുഹമ്മദ് സിനാൻ അബദ്ധത്തിൽ വാട്ടർ ടാങ്കിൽ അകപ്പെടുകയായിരുന്നു. മുക്കം അഗ്നി രക്ഷാ നിലയം സേനാംഗങ്ങൾ എത്തി കുട്ടിയെ പുറത്തെത്തിച്ചു. മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിച്ച പ്രവേശിപ്പിച്ച സിനാനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
