എം എം എ അലുംനി ഖത്തർ – ആസ്റ്റർ മെഡിക്കൽ സെന്റർ ഹിലാൽ സംയുക്താഭിമുഖ്യത്തിൽ ഹെൽത്ത് ക്യാമ്പും അവെയർനസ് ക്ലാസും സംഘടിപ്പിച്ചു

ദോഹ: ചെന്നൈ മലബാർ മുസ്ലീം അസോസിയേഷൻ അലുംനി ഖത്തർ, ആസ്റ്റർ മെഡിക്കൽ സെന്റർ ഹിലാൽ ശാഖയുമായി സഹകരിച്ച് ഹെൽത്ത് ക്യാമ്പും, ഹെൽത്ത് അവെയർനസ് ക്ലാസും സംഘടിപ്പിച്ചു. സമൂഹാരോഗ്യ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ഈ പരിപാടി നടത്തിയത്.രജിസ്റ്റർ ചെയ്ത് പങ്കെടുത്തവർക്ക് ബ്ലഡ് ഷുഗർ, ക്രിയാറ്റിനിൻ, നേത്രപരിശോധന, കൊളസ്‌ട്രോൾ, ബി.എം.ഐ., ബ്ലഡ് പ്രഷർ തുടങ്ങിയ പരിശോധനകൾ ആസ്റ്റർ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ സൗജന്യമായി നടത്തി.പരിപാടിയുടെ മുഖ്യ ആകർഷണമായി, ആസ്റ്റർ മെഡിക്കൽ സെന്റർ ഹിലാലിലെ ഇന്റേർണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. മാത്യു വി. ഏബ്രഹാം “ഹൃദയാരോഗ്യം” എന്ന വിഷയത്തിൽ ശ്രദ്ധേയമായ ക്ലാസ് നടത്തി. ഹൃദയാരോഗ്യം നിലനിർത്താൻ ജീവിതശൈലി മാറ്റങ്ങൾ, സന്തുലിതാഹാരം, വ്യായാമം തുടങ്ങിയവയുടെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.എം.എം.എ. അലുംനി ഖത്തർ ജനറൽ സെക്രട്ടറി മുഹമ്മദ് റിഷാദ് അബ്ദു സ്വാഗതപ്രസംഗം നടത്തി. പ്രസിഡന്റ് ഫൈസൽ സി.കെ. അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജാഫർ പി.പി. നന്ദിപ്രസംഗം നിർവഹിച്ചു.ആരോഗ്യ ബോധവൽക്കരണ പ്രഭാഷണം നടത്തിയ ഡോ. മാത്യു വി. ഏബ്രഹാമിന് എം.എം.എ. അലുംനി ഖത്തറിന്റെ ഭാരവാഹികൾ ഉപഹാരം സമ്മാനിച്ചു.പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കുമായി പ്രിവിലേജ് കാർഡ് വിതരണം നടന്നു. ആസ്റ്റർ മെഡിക്കൽ സെന്റർ ഹിലാൽ ബ്രാഞ്ച് മാനേജർ ശ്രീജു ശങ്കർ, കാർഡ് ലോക കേരളസഭാംഗവും അലുംനി മുതിർന്ന അംഗവുമായ അബ്ദുറൗഫ് കൊണ്ടോട്ടിക്ക് നൽകി പ്രകാശനം ചെയ്തു. കാർഡിന്റെ ആനുകൂല്യങ്ങളെ കുറിച്ച് ആസ്റ്റർ മാർക്കറ്റിംഗ് മാനേജർ സജിത്ത് വിശദീകരിച്ചു.പരിപാടിയോടനുബന്ധിച്ച് “ഫിറ്റ്നസ് ചലഞ്ച്” എന്ന പുതിയ സംരംഭം ഡോ. മാത്യു വി. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ വിശദാംശങ്ങൾ ട്രഷറർ നബീൽ പി.എൻ.എം. അവതരിപ്പിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായ സലീത് എം.കെ., മുഹമ്മദ് നവീദ്, ഷമീർ മണ്ണറോട്ട്, തൻവീർ ഇബ്രാഹിം, സാലിഹ് വെള്ളിശ്ശേരി, മുഹമ്മദ് ജാസിം, ഷമീം എ.വി, ഹിഷാം സുബൈർ, ജിതിൻ ലത്തീഫ്, ഷഫീഖ് പി, അബ്ദുൽ കഹാർ, ആദിൽ വി, നിഹാൽ കമാൽ എന്നിവർ, ആസ്റ്റർ ക്യാമ്പ് കോഓർഡിനേറ്റർ മുഹമ്മദ് അലി ഷിഹാബ് എന്നിവരോടൊപ്പം പരിപാടിക്ക് നേതൃത്വം നൽകി.സമൂഹാരോഗ്യ ബോധവൽക്കരണത്തിൽ ചെന്നൈ മലബാർ മുസ്ലീം അസോസിയേഷൻ അലുംനി ഖത്തർ നടത്തുന്ന ഈ ശ്രമങ്ങൾക്ക് ശ്രദ്ധേയമായ പങ്കാളിത്തം ഉണ്ടായതായി സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *