കോഴിക്കോട് പാളയം മാർക്കറ്റ്, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിന് അനുകൂലിച്ചും പ്രതികൂലിച്ചും നടന്ന പ്രകടനത്തിൽ സംഘർഷം

കോഴിക്കോട് പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിന് അനുകൂലിച്ചും പ്രതികൂലിച്ചും നടത്തിയ പ്രകടനങ്ങൾ സംഘർഷഭരിതമായി. പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുൻപായിരുന്നു പ്രതിഷേധമുണ്ടായത്. പാളയം മാർക്കറ്റ് മാറ്റുന്നതിന് അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു സംഘർഷം. 100 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.എന്നാൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം പാളയം മാർക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും പ്രതിഷേധ അവസാനിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *