നവീ മുംബൈയിലെ വാഷിയിൽ അപ്പാർട്ട്മെൻറ് കോംപ്ലക്സിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ആറുപേർ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഷിയിലെ സെക്ടർ 17 ലെ എംജി കോംപ്ലക്സിലെ റഹേജ് റെസിഡൻസിയുടെ ബീ വിങ്ങിലാണ് പുലർച്ചെ 12:40ന് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ട് കാരണമാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ (44)പൂജാ രാജൻ(39) മകൾ വേദിക (6)എന്നിവരാണ് മരിച്ച മലയാളികൾ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
