പാലക്കാട്: എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനാഘോഷം സർഗോത്സവം – 2025യാക്കര ഉദയാ റിസോർട്ടിൽ വച്ചു നടത്തുന്നു. ഈ വർഷം ദേശീയവും അന്തർ ദേശീയവുമായ മൂന്നു പുരസ്ക്കാരങ്ങൾ നേടിയ ഖത്തറിലെ പ്രവാസി പ്രതിഭയും പാലക്കാട് സ്വദേശിയുമായ ഡോ. അഷ്റഫ് അബ്ദുൾ അസ്സീസിന് സമുചിതമായ അനുമോദന – ആദരവും അന്നേ ദിവസം നൽകുന്നു.മലയാള ഭാഷയെ ശ്രേഷ്ടമാക്കിയ സാഹിത്യകാരന്മാരെ ആദരിക്കൽ, എസ്.എസ്.എൽ.സി.യിൽ വിജയം കൈവരിച്ചു തുടർ വിദ്യാഭ്യാസം നടത്തുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം, രോഗികൾക്ക് ഒരാളിന് മൂന്നു തവണ ഡയാലിസിനുള്ള ധനസഹായം, കിടപ്പ് രോഗികളെ ശുശ്രൂഷിക്കുന്ന ആശാ വർക്കർമാരെ ആദരിക്കൽ , വിവിധ നാടൻ കലാരൂപങ്ങൾ അവതരിപ്പിച്ചിട്ടുള്ള മുതിർന്ന കലാകാരമാർക്കുള്ളധനസഹായ വിതരണം തുടങ്ങി വിവിധ ജീവകാരുണ്യ സഹായങ്ങളും വേദിയിൽ വച്ചു വിതരണം ചെയ്യുമെന്നു സ്വാഗത സംഘം ചെയർമാൻ മുൻ മന്ത്രി കെ.ഇ.ഇസ്മയിൽ, എൻ.ആർ.ഐ. കൗൺസിൽ ദേശീയചെയർമാൻ പ്രവാസിബന്ധു ഡോ. എസ്.അഹമ്മദ്, ജില്ലാ പ്രസിഡന്റ് സി.എസ്. ഹരിദാസ് , ജനറൽ കൺവീനർ എ. ആർ. കൃഷ്ണദാസ് എന്നിവർ അറിയിച്ചു. യാക്കര ഉദയാ റിസോർട്ടിൽ രാവിലെ 11 മണിക്ക് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉത്ഘാടനം ചെയ്യും. മുൻ മന്ത്രി കെ.ഇ.ഇസ്മയിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ, മുനിസിപ്പൽ ചെയർ പേഴ്സൺ പ്രമീള ശശിധരൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.തങ്കപ്പൻ, മുനിസിപ്പൽ കൗൺസിലറന്മാരായ സാജോ ജോൺ,ഹൈ റോജ, ഡോ. ഹരീന്ദ്രൻ ആചാരി, വേൾഡ് മലയാളി കൗൺസിൽ ഗുഡ് വിൽ അംബാസിഡർ ജോസ് കോലത്ത്, ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽസെക്രട്ടറി കെ.എം. നാസർ, എൻ.ആർ.ഐ. കൗൺസിൽ ദേശീയ നേതാക്കളായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, സത്താർ ആവിക്കര, ഡോ. ഗ്ലോബൽ ബഷീർ എന്നിവർ പങ്കെടുക്കും. യോഗാനന്തരം പാലക്കാട് മിന്ധ്യ ക്രിയേഷൻസ് അവതരിപ്പിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേളയും സംഘടിപ്പിച്ചിരിക്കുന്നു.
എൻ.ആർ.ഐ കൗൺസിലിന്റെ കേരളപ്പിറവി ദിനാഘോഷം നവംബർ ഒന്നിന്
