തിരുവനന്തപുരം: സിനിമ തിയേറ്ററില്‍ കയറി നഗ്നനായി മോഷണം നടത്തിയ പ്രതി പിടിയില്‍. കഴിഞ്ഞദിവസം തിരുവനന്തപുരം ആറ്റിങ്ങലിലെ ഒരു തിയേറ്ററിലാണ് സംഭവം. സിനിമ കാണാനെത്തിയ രണ്ട് യുവതികളുടെ പേഴ്സ് നഷ്ടപ്പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതി കുടുങ്ങുകയുമായിരുന്നു. സി.സി.ടിവി ദൃശ്യങ്ങളിലാണ് പ്രതിയുടെ നീക്കങ്ങള്‍ കണ്ടെത്തിയത്.
സിനിമ കാണാനെന്ന പേരില്‍ ആദ്യം എത്തുകയും സിനിമ തുടങ്ങിയ ശേഷം ആളുകള്‍ കാണാതെ വിവസ്ത്രനായി മോഷണം നടത്തുകയുമാണ് മോഷ്ടാവിന്റെ രീതി. അര്‍ദ്ധ നഗ്നനായ ശേഷം ഇയാള്‍ മുട്ടില്‍ ഇഴഞ്ഞ് സിനിമ കാണാനെത്തിയവരുടെ സീറ്റിന് അടുത്തെത്തി മോഷണം നടത്തുന്നതാണ് സി.സി.ടിവി ദൃശ്യങ്ങളിലുള്ളത്.